Thursday, June 3, 2010

1.പാചകം ഒരു കലയാണ്‌...






പാചകം ഒരു കലയാണ്‌... അത് കവിത പോലെ...സംഗീതം പോലെ..ചിത്ര രചനപോലെ തന്നെ മനോഹരമായി തയ്യാറാക്കുവാനും കഴിയും...
അതിനു കൃത്യമായി എഴുതപ്പെട്ട അളവുകളോ ചേരുവകളോ അല്ല പ്രധാനം. നമ്മള്‍ ണ്ടാക്കുന്ന-തയ്യാറാക്കുന്ന രീതിയനുസരിച്ചും..ണ്ടാക്കിയുള്ള അനുഭവ ത്തി ലൂടെ യും അത് സ്വായത്തമാവുന്നു...
മനസ്സിലെ ഏകദേശ അളവുകളും ചേരുവകളും
കൃത്യമാവുന്നതാണ് അതിലെ വിജയവും..അത് തുടര്‍ച്ചയായി പാചകം ചെയ്തു തന്നെ വേണം അതില്‍ നിപുണരാവാനും.മനസ്സിലെ ഈ അളവുകളും ഓരോന്നിനും ചേരേണ്ട ചേരുവകളും നമ്മുടെ കൈകള്‍ കൃത്യമായി മനസ്സിലാക്കുമ്പോള്‍ രുചികരമായ വിഭാവങ്ങ ളുണ്ടാവുന്നു..
പിന്നെ ഇവിടെ കൊടുക്കുന്ന ഈ അളവുകള്‍ എന്തിനാ
ണെന്നാല്‍ ആരും വാരിക്കോരി ഒന്നും കൂടു തല്‍ ചേര്‍ത്തു കൂട എന്നതിനാണ്....
പാചകം ഒരു പരീക്ഷണം കൂടി യാണ് ..തുടര്‍ച്ചയായ ഈ പരീക്ഷണങ്ങ ളിലൂടെ തന്നെയാണ് രുചികരമാവുന്നതും ...
രുചി കരമാക്കുന്നതും ...



Note:പച്ചക്കറികളെല്ലാം തന്നെ നന്നായി കഴുകിയ ശേഷമേ കഷ്ണങ്ങളാ ക്കാവൂ .അതില്‍ ചേനയും പച്ചക്കായയും കഷ്ണങ്ങളാ ക്കിയ ശേഷവും കുറച്ചു സമയം വെള്ളത്തിലിട്ടു വെയ്ക്കണം ...അതിന്റെ കറ പോവാന്‍..


================================
1.മാമ്പഴ പുളിശ്ശേരി..Mampazha pulisseri....
================================




ചേരുവകള്‍...

1.നല്ലപഴുത്ത മാങ്ങ 4എണ്ണം(ചെറുതു ) ( വലിയ മാങ്ങയാനെങ്കില്‍ 3 എണ്ണം രണ്ടോ മൂന്നൊ കഷ്ണങ്ങളായി മുറിച്ചിടാം)
2.മുളകുപൊടി 1/2 teaspoon
3.മഞ്ഞള്‍ പൊടി 1/4teaspoon
4.പച്ചമുളക് കീറിയത്. 3 എണ്ണം
5.ഉപ്പു - ആവശ്യത്തിനു

അരപ്പിനാവശ്യമായവ.:
6.തേങ്ങ ചിരകിയത് 1മുറി
7.ചെറിയ ഉള്ളി 2എണ്ണം
8.ജീരകം ഒരു നുള്ള്
9.തൈര് (മോര്) 1cupഅധികം പുളിയില്ലാത്തത്.

താളികുന്നതിനു(വരുത്തിടുന്നതിനു ആവശ്യമായവ
10.കടുക് 1/2teaspoon
11.ഉലുവ ഒരല്പം (2നുള്ള്
12.ജീരകം 1/4teaspoon
13.വറ്റല്‍മുളക് 4 എണ്ണം
14.കറിവേപ്പില

തോലു കളഞ്ഞ മാമ്പഴം പാചകം ചെയ്യുന്ന പാത്രത്തിലിട് ഏകദേശം മാമ്പഴത്തിനോപ്പം വെള്ളം ഒഴിയ്ക്കുക (ഒന്നര ഗ്ലാസ്‌ വെള്ളം മതിയാവും)ഒപ്പം തന്നെ മുളകുപൊടി+മഞ്ഞള്‍പൊടി+പച്ചമുളക് കീറിയതും , ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് ചെറുതീയില്‍ അടച്ചു വെച്ചു വേവിയ്ക്കുക..വേവാന്‍ ഒരു പത്തു മിനിറ്റ് മതി.

മാമ്പഴം വേവുന്ന സമയം കൊണ്ടു തേങ്ങയും ചെറിയ ഉള്ളിയും തൈരും ചേര്‍ത്ത് നന്നായി അരയ്ക്കുക..കട്ട തൈരാനെങ്കില്‍ നല്ലത്...കൂടുതല്‍ വെള്ളമാകാതെ നോക്കണം.
(മാമ്പഴം വേവിയ്ക്കുന്നതിനു വെള്ളം ചേര്‍ക്കുന്നതിനാല്‍..അരപ്പില്‍ കൂടുതല്‍ വെള്ളമാവാതെ ശ്രദ്ധിയ്ക്കുക.. )
ശേഷം അരച്ച് വെച്ചിരിയ്ക്കുന്ന അരപ്പ് ചേര്‍ത്ത് ചെറു തീയില്‍ ചെറുതായി തിള വരുന്നത് വരെ നന്നായി തവികൊണ്ട് ഇളക്കിക്കൊണ്ടിരിയ്ക്കണം.അല്ലെങ്കില്‍ തൈര് ചേര്‍ത്തിട്ടുള്ളതിനാല്‍ പിരിഞ്ഞു പോകാന്‍ സാധ്യതയുണ്ട്.
കറി ചെറുതായി തിളച്ച ശേഷം വാങ്ങിവെയ്ക്കുക.ഉപ്പു നോക്കിയ ശേഷം ആവശ്യത്തിനുള്ള ഉപ്പു ചേര്‍ക്കുക
അടുപ്പത് വേറെ ഒരു ചട്ടി വെച്ച് അല്പം ഓയില്‍ (വെളിച്ചെണ്ണ) ഒഴിച്ച് ചൂടാവുമ്പോള്‍ കടുകും ഉലുവയും ജീരകവും വറ്റല്‍ മുളകും പൊട്ടിച്ചിട്ട് (താളിച്ച്‌) കറിയിലേയ്ക്കു ഒഴിയ്ക്കുക...കുറച്ചു കറിവേപ്പിലയും ചേര്‍ത്തു അടച്ചു വെയ്ക്കുക..
മാമ്പഴ പുളിശ്ശേരി തയ്യാര്‍.


1 comment: