Thursday, June 3, 2010

1.പാചകം ഒരു കലയാണ്‌...






പാചകം ഒരു കലയാണ്‌... അത് കവിത പോലെ...സംഗീതം പോലെ..ചിത്ര രചനപോലെ തന്നെ മനോഹരമായി തയ്യാറാക്കുവാനും കഴിയും...
അതിനു കൃത്യമായി എഴുതപ്പെട്ട അളവുകളോ ചേരുവകളോ അല്ല പ്രധാനം. നമ്മള്‍ ണ്ടാക്കുന്ന-തയ്യാറാക്കുന്ന രീതിയനുസരിച്ചും..ണ്ടാക്കിയുള്ള അനുഭവ ത്തി ലൂടെ യും അത് സ്വായത്തമാവുന്നു...
മനസ്സിലെ ഏകദേശ അളവുകളും ചേരുവകളും
കൃത്യമാവുന്നതാണ് അതിലെ വിജയവും..അത് തുടര്‍ച്ചയായി പാചകം ചെയ്തു തന്നെ വേണം അതില്‍ നിപുണരാവാനും.മനസ്സിലെ ഈ അളവുകളും ഓരോന്നിനും ചേരേണ്ട ചേരുവകളും നമ്മുടെ കൈകള്‍ കൃത്യമായി മനസ്സിലാക്കുമ്പോള്‍ രുചികരമായ വിഭാവങ്ങ ളുണ്ടാവുന്നു..
പിന്നെ ഇവിടെ കൊടുക്കുന്ന ഈ അളവുകള്‍ എന്തിനാ
ണെന്നാല്‍ ആരും വാരിക്കോരി ഒന്നും കൂടു തല്‍ ചേര്‍ത്തു കൂട എന്നതിനാണ്....
പാചകം ഒരു പരീക്ഷണം കൂടി യാണ് ..തുടര്‍ച്ചയായ ഈ പരീക്ഷണങ്ങ ളിലൂടെ തന്നെയാണ് രുചികരമാവുന്നതും ...
രുചി കരമാക്കുന്നതും ...



Note:പച്ചക്കറികളെല്ലാം തന്നെ നന്നായി കഴുകിയ ശേഷമേ കഷ്ണങ്ങളാ ക്കാവൂ .അതില്‍ ചേനയും പച്ചക്കായയും കഷ്ണങ്ങളാ ക്കിയ ശേഷവും കുറച്ചു സമയം വെള്ളത്തിലിട്ടു വെയ്ക്കണം ...അതിന്റെ കറ പോവാന്‍..


================================
1.മാമ്പഴ പുളിശ്ശേരി..Mampazha pulisseri....
================================




ചേരുവകള്‍...

1.നല്ലപഴുത്ത മാങ്ങ 4എണ്ണം(ചെറുതു ) ( വലിയ മാങ്ങയാനെങ്കില്‍ 3 എണ്ണം രണ്ടോ മൂന്നൊ കഷ്ണങ്ങളായി മുറിച്ചിടാം)
2.മുളകുപൊടി 1/2 teaspoon
3.മഞ്ഞള്‍ പൊടി 1/4teaspoon
4.പച്ചമുളക് കീറിയത്. 3 എണ്ണം
5.ഉപ്പു - ആവശ്യത്തിനു

അരപ്പിനാവശ്യമായവ.:
6.തേങ്ങ ചിരകിയത് 1മുറി
7.ചെറിയ ഉള്ളി 2എണ്ണം
8.ജീരകം ഒരു നുള്ള്
9.തൈര് (മോര്) 1cupഅധികം പുളിയില്ലാത്തത്.

താളികുന്നതിനു(വരുത്തിടുന്നതിനു ആവശ്യമായവ
10.കടുക് 1/2teaspoon
11.ഉലുവ ഒരല്പം (2നുള്ള്
12.ജീരകം 1/4teaspoon
13.വറ്റല്‍മുളക് 4 എണ്ണം
14.കറിവേപ്പില

തോലു കളഞ്ഞ മാമ്പഴം പാചകം ചെയ്യുന്ന പാത്രത്തിലിട് ഏകദേശം മാമ്പഴത്തിനോപ്പം വെള്ളം ഒഴിയ്ക്കുക (ഒന്നര ഗ്ലാസ്‌ വെള്ളം മതിയാവും)ഒപ്പം തന്നെ മുളകുപൊടി+മഞ്ഞള്‍പൊടി+പച്ചമുളക് കീറിയതും , ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് ചെറുതീയില്‍ അടച്ചു വെച്ചു വേവിയ്ക്കുക..വേവാന്‍ ഒരു പത്തു മിനിറ്റ് മതി.

മാമ്പഴം വേവുന്ന സമയം കൊണ്ടു തേങ്ങയും ചെറിയ ഉള്ളിയും തൈരും ചേര്‍ത്ത് നന്നായി അരയ്ക്കുക..കട്ട തൈരാനെങ്കില്‍ നല്ലത്...കൂടുതല്‍ വെള്ളമാകാതെ നോക്കണം.
(മാമ്പഴം വേവിയ്ക്കുന്നതിനു വെള്ളം ചേര്‍ക്കുന്നതിനാല്‍..അരപ്പില്‍ കൂടുതല്‍ വെള്ളമാവാതെ ശ്രദ്ധിയ്ക്കുക.. )
ശേഷം അരച്ച് വെച്ചിരിയ്ക്കുന്ന അരപ്പ് ചേര്‍ത്ത് ചെറു തീയില്‍ ചെറുതായി തിള വരുന്നത് വരെ നന്നായി തവികൊണ്ട് ഇളക്കിക്കൊണ്ടിരിയ്ക്കണം.അല്ലെങ്കില്‍ തൈര് ചേര്‍ത്തിട്ടുള്ളതിനാല്‍ പിരിഞ്ഞു പോകാന്‍ സാധ്യതയുണ്ട്.
കറി ചെറുതായി തിളച്ച ശേഷം വാങ്ങിവെയ്ക്കുക.ഉപ്പു നോക്കിയ ശേഷം ആവശ്യത്തിനുള്ള ഉപ്പു ചേര്‍ക്കുക
അടുപ്പത് വേറെ ഒരു ചട്ടി വെച്ച് അല്പം ഓയില്‍ (വെളിച്ചെണ്ണ) ഒഴിച്ച് ചൂടാവുമ്പോള്‍ കടുകും ഉലുവയും ജീരകവും വറ്റല്‍ മുളകും പൊട്ടിച്ചിട്ട് (താളിച്ച്‌) കറിയിലേയ്ക്കു ഒഴിയ്ക്കുക...കുറച്ചു കറിവേപ്പിലയും ചേര്‍ത്തു അടച്ചു വെയ്ക്കുക..
മാമ്പഴ പുളിശ്ശേരി തയ്യാര്‍.


2.മുളകൂഷ്യം

ആവശ്യമുള്ള സാധനങ്ങള്‍:

കുമ്പളങ്ങ - 500 ഗ്രാം(ഇത് ,ചെറിയ ഉരുണ്ട ചേമ്പ് / ചേന തന്ടുകൊണ്ടും /ചെറുതായി അരിഞ്ഞ ചക്കക്കുരുകൊണ്ടും, ഉണ്ടാകാവുന്നതാണ് )
നാളികേരം - ഒരു മുറി (അര തേങ്ങ)
മഞ്ഞള്‍പ്പൊടി - അര ടീ സ്പൂണ്‍
ഉണക്കമുളക് - 6 എണ്ണം
ചെറിയ ഉള്ളി - 3 എണ്ണം
കറിവേപ്പില - 2 കൊത്ത്
ജീരകം - 1 ടീ സ്പൂണ്‍
ഉപ്പു -ആവശ്യത്തിനുചേര്‍ക്കുക.

തയ്യാറാക്കുന്ന വിധം:

ചെറിയതായി നീളത്തിലരിഞ്ഞ കുമ്പളങ്ങ, അല്പം മഞ്ഞള്‍പ്പൊടിയും പാകത്തിന്‍ വെള്ളവും ചേര്‍ത്ത് വേവിക്കുക..
നാളികേരം ചിരകിയതില്‍ ജീരകം, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് നല്ല മയത്തില്‍ അരച്ചെടുക്കുക.
അരച്ചെടുത്ത മസാല കറിയിലൊഴിച്ച് തിളപ്പിക്കുക. ആവശ്യമെങ്കില്‍ കുറച്ചു കൂടി വെള്ളം ചേര്‍ക്കാം.
ആവശ്യത്തിനു ഉപ്പു ചേര്‍ക്കുക. നന്നായി തിളച്ച് കഴിഞ്ഞാല്‍ കുറച്ചു കറിവേപ്പില ഇടുക.
താളിക്കുന്നതിനായി അല്പം എണ്ണയില്‍ കടുക്, 2 ഉണക്കമുളക്, കുറച്ചു കറിവേപ്പില, ചെറുതായി അരിഞ്ഞ ഉള്ളി എന്നിവ വറുത്തിടുക.

(ഇത് ചെറിയ ഉരുണ്ട ചേമ്പ് or ചേന തന്ടുകൊണ്ടും or ചെറുതായി അരിഞ്ഞ ചക്കക്കുരുകൊണ്ടും, ഉണ്ടാകാവുന്നതാണ്)

3.കുറുക്കു കാളന്‍.

കുറുക്കു കാളന്‍..

ചേരുവകള്‍...
കുമ്പളങ്ങ. 250gm (ചേന,പച്ചക്കായ, കൊണ്ടും കുറുക്കു കാളന്‍ ഉണ്ടാക്കാം)
മഞ്ഞള്‍പ്പൊടി 1/2teaspoon
കുരുമുളകുപൊടി 1/4tspn
ഉപ്പ് ആവശ്യത്തിനു
കട്ടിത്തൈര് 1cup
തേങ്ങ 1മുറി

വരുത്തിടുന്നതിനു ആവശ്യമായവ
വെളിച്ചെണ്ണ 1spoon
കടുക് 1/2teaspoon
ഉലുവ ഒരല്പം (2നുള്ള്
ജീരകം 1/4teaspoon
വറ്റല്‍മുളക് 4 എണ്ണം
കറിവേപ്പില

കുമ്പളങ്ങ തൊലി കളഞ്ഞു ചതുര കഷ്ണങ്ങ ളാക്കി മുറിക്കുക
മഞ്ഞള്‍പ്പൊടിയും കുരുമുളകുപൊടിയും അല്പം ഉപ്പും ചേര്‍ത്തു വേവിക്കുക
കഷ്ണങ്ങള്‍ ഉടഞ്ഞു പോകാതെ ശ്രദ്ധിക്കുക.വേകുമ്പോഴേക്കും വെള്ളം വറ്റിയിരിക്കണം. കുറഞ്ഞ വെള്ളത്തില്‍ മാത്രം വേവിക്കുക.
കഷ്ണങ്ങള്‍ വെന്ത് വെള്ളം വറ്റിക്കഴിഞ്ഞാല്‍ അല്പം വെളിച്ചെണ്ണ ഒഴിച്ച് ഒന്നൂടെ വറ്റിക്കുക.
തേങ്ങ+നല്ല കട്ടത്തൈര് ഉടച്ചുചേര്‍ത്ത് വെള്ളമില്ലാതെ (അരക്കാനാവശ്യമായ വെള്ളം ചേര്‍ക്കുക) നന്നായി അരച്ചെടുത്ത് കഷ്ണങ്ങളില്‍ ചേര്‍ത്ത് വെള്ളം വറ്റിച്ചു കുറുക്കിയെടുക്കുക.ആവശ്യത്തിനു ഉപ്പു ചേര്‍ക്കുക
വേറൊരു ചീനച്ചട്ടി അടുപ്പത്തു വെച്ചു അല്പം വെളിച്ചെണ്ണ ഒഴിച്ച് കടുകും വറ്റല്‍മുളകും കറിവേപ്പിലയും വറുത്ത് ഒരു നുള്ള് ഉലുവ പൊടിച്ചതും ചേര്‍ത്തിളക്കി കറി യിലേക്ക് ഒഴിച്ച് ഇളക്കുക

കുറുക്കു കാളന്‍ തയ്യാര്‍


Note:- ചേന യാണ് ഉണ്ടാകുന്നതെങ്കില്‍ വേവികുമ്പോള്‍ കു‌ടെ ഉപ്പു ചേര്‍ക്കരുത്..ഉപ്പു ചേര്‍ത്താല്‍ എളുപ്പം വേവുകയില്ല

4.എരിശ്ശേരി:

എരിശ്ശേരി:

1.ചേന --250gm(മത്തന്‍, പച്ച ക്കായ(വാഴക്ക), മുരിങ്ങക്കായ,പപ്പായ, കൊണ്ടും ഇതേ
രീതിയില്‍എരിശ്ശേരിഉണ്ടാകാം.
പരിപ്പ് -150gm
2.മുളകുപൊടി -1teaspoon
3.മഞ്ഞള്‍പ്പൊടി -1/2 teaspoon
4.ഉപ്പു ആവശ്യത്തിനു

അരപ്പിനാവശ്യമായവ:
-------------
5.തേങ്ങ , ഒരു നുള്ള് ജീരകം ചേര്‍ത്തു അരച്ചത്(എരിശ്ശേരിക്ക് തേങ്ങ ചിരകിയത് നല്ലപോലെ അരയനമെനില്ലാ)

വെളിച്ചെണ്ണയില്‍ വറുത്തിടാന്:
-------------------
6. കടുക് - 1teaspoon
7. തേങ്ങ ചിരകിയത് - ഒരു വല്യ സ്പൂണ്‍
8. വറ്റല്‍ മുളക് -4
9. കറിവേപ്പില

ചേന-കഷ്ണങ്ങള്‍ മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഒന്നോ ഒന്നരയോ ഗ്ലാസ്‌ വെള്ളവും ചേര്‍ത്തു നന്നായി വേവിക്കുക(ചേന വേവിക്കുമ്പോള്‍ കു‌ടെ ഉപ്പു ചേര്‍ക്കരുത് ,ഉപ്പു ചേര്‍ത്താല്‍ എളുപ്പം വേവുകയില്ല )

പരിപ്പ് വേറെ കുറഞ്ഞ വെള്ളത്തില്‍ വേവിച്ചുചേര്‍ക്കുന്നതാവും നല്ലത്...
വേവിച്ച ചേന കഷ്ണങ്ങളിലേക്ക് വേവിച്ച പരിപ്പ് ചേര്‍ത്തു ആവശ്യത്തിനു ഉപ്പും ചേര്‍ത്തു,അതില്‍ അരപ്പു ചേര്‍ക്കുക(ആവശ്യമെങ്കില്‍ അല്പം വെള്ളം അരപ്പിനോടൊപ്പം) ചെറിയ തിളപ്പു വരുമ്പോള്‍ തീയില്‍ നിന്നും വാങ്ങി വയ്ക്കുക.
അതിലേക്കു- വര്‍ത്തിടുവാന്‍ വേണ്ടി വേറൊരു ചീന ചട്ടി അടുപ്പത്തു വെച്ചു ചുട് ആവുമ്പോള്‍ വെളിച്ചെണ്ണയൊഴിച്ച് കടുകിട്ട് പോട്ടിയശേഷം തേങ്ങയും കറിവേപ്പിലയും വറ്റല്‍ മുളകും പോട്ടിച്ചിടുക കരിയാതെ വറുത്ത്കറിയിലിടുക.
എരിശ്ശേരി തയ്യാര്‍..
(സാധാരണ കറി പോലെയോ സാമ്പാറും പോലെയോ കൂടുതല് വെള്ളം ചേര്‍ക്കാതെയാണ് എര്രിശ്ശേരി ഉണ്ടാക്കാരുള്ളത് കുറച്ചു കുറുകിയ പരുവത്തില്‍)

Note.ചേന വേവിക്കുമ്പോള്‍ കു‌ടെ ഉപ്പു ചേര്‍ക്കരുത് ,ഉപ്പു ചേര്‍ത്താല്‍ എളുപ്പം വേവുകയില്ല
Note:(മത്തന്‍, പച്ചക്കായ, പപ്പായ, മുരിങ്ങാക്കായ എന്നിവയിലേതെങ്കിലും വച്ചും എരിശ്ശേരിയുണ്ടാക്കാം.അങ്ങിനെ ഉണ്ടാകുമ്പോള്‍ ആദ്യം കുറച്ച് പരിപ്പ് വേവിച്ചു അതിന്റെ കൂടെ കഷ്ണങ്ങള്‍ ചേര്‍ത്തു വീണ്ടും വേവിക്കുക.ബാക്കിയെല്ലാം ഇതേ രീതിയില്‍ ചെയ്താല്‍ മതി.


5.മോരു കറി( മോര് കാച്ചിയത്):

മോരു കറി( മോര് കാച്ചിയത്):

1. തൈര് ഉടച്ചത് അരകപ്പും, അരകപ്പു വെള്ളവും ചേര്‍ത്തു mixiyil അടിച്ചെടുതാല്‍ കുഉടുതല്‍ നല്ലത്
2.മഞ്ഞള്‍പ്പൊടി കുറച്ച്-1/4teaspoon
3. വെളിച്ചെണ്ണ / ഓയില്‍ ഒരു ടീസ്പൂണ്‍
4. കടുക് 1teaspoon
5. ഇഞ്ചി നീളത്തിലരിഞ്ഞത്-കുറച്ചു
6.ജീരകം ഒരു നുള്ള്
7ഉലുവാ ഒരു നുള്ള്
8.പച്ചമുളക് കീറിയത്-3 എണ്ണം
9.വറ്റല്‍ മുളക് 3(രണ്ടോ മൂനൊ കഷണങ്ങളാക്കിയത് )
10.കറിവേപ്പില കുറച്ച്
11.ഉപ്പു ആവശ്യത്തിനു

പാചകം ചെയ്യുന്ന വിധം:

തൈര് ഉടച്ചതും വെള്ളവും കൂടി ചേര്‍ത്തു വയ്ക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുകും ഉലുവയും പൊട്ടിച്ച ശേഷം
ഇഞ്ചി അരിഞ്ഞതും പച്ചമുളകും വറ്റല്‍ മുളകും ജീരകവും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് വഴറ്റുക.നേരത്തേ യോജിപ്പിച്ചു വച്ച മോര് ഇതില്‍ ഒഴിച്ചു ചെറിയ തീയില്‍ (തീ കുറച്ചു) കാച്ചണം. ആവശ്യത്തിനു ഉപ്പും ചേര്‍ത്തിളക്കുക.തൈര് പിരിഞ്ഞു പോകാതിരിക്കാന്‍ തവി കൊണ്ട് ഇളക്കികൊണ്ടിരികണം കുറച്ചു സമയം.
മോരു കറി തയ്യാര്‍.

(മഞ്ഞള്‍ പൊടിയും തൈരിനോടൊപ്പം ചേര്‍ത്തിളക്കിയാല്‍ മഞ്ഞള്പോടിയുടെ പച്ച ചുവ ഉണ്ടാകുന്നതുകൊണ്ട് വറുത്തിടുന്നവയുടെ കു‌ടെ ഇട്ടു ഒന്ന് മുഉപികുന്നതാണ് നല്ലത് )


6.മാങ്ങപച്ചടി Manga Pachadi

1. മാങ്ങ 2 എണ്ണം
2. കടുക്‌ 1 ടീസ്പൂണ്‍
3. പച്ചമുളക്‌ 6 എണ്ണം
4. തേങ്ങാ ചിരവിയത്‌ 1/2 കപ്പ്‌
5. ഉപ്പ്‌ പാകത്തിന്‌
6. എണ്ണ പാകത്തിന്
7. ‌കുറച്ചു കറിവേപ്പില

തയ്യാറാക്കുന്ന വിധം:

1. ചെറുതായി കൊത്തിയരിഞ്ഞ മാങ്ങാ, പച്ചമുളക്‌ എന്നിവ ചേര്‍ത്തു അര ഗ്ലാസ്‌ വെള്ളത്തില്‍ വേവിക്കുക.
2. പകുതി വേവാകുമ്പോള്‍ തേങ്ങാ ചിരവിയതും, 1/2 ടീസ്പൂണ്‍ കടുകും ചേര്‍ത്ത്‌ നന്നയി അരച്ചെടുത്ത്‌ വഴറ്റിയ മാങ്ങയിലേയ്ക്ക്‌ ചേര്‍ക്കുക.
3. ചെറുതായി തിളച്ചതിനുശേഷം പാകത്തിനു ഉപ്പു ചേര്‍ത്ത്‌ വാങ്ങി വയ്ക്കുക.
4.വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ചു മാങ്ങ കറി യിലേക്കൊഴിക്കുക .കുറച്ചു കറിവേപ്പിലയും ചേര്‍ത്തു വാങ്ങിവെക്കുക.
മാങ്ങപച്ചടി തയ്യാര്‍...

Note:ഈ പച്ചടി തയ്യാരാക്കുന്നതോടൊപ്പം വേണമെങ്കില്‍ തേങ്ങാ അരപ്പിനോറൊപ്പം പുളിയില്ലാത്ത അരകപ്പ് കട്ട തൈരുംചേര്‍ക്കാവുന്നതാണ്.മാങ്ങപച്ചടി കുറച്ചു കൂടി രുചികരമായിരികും..

Note:മാങ്ങക്ക് പകരം,പച്ച പപ്പായ ,വെള്ളരിക്ക ,കുമ്പളങ്ങ,പടവലങ്ങ, എന്നിവ കൊണ്ടും ഇതേ രീതിയില്‍ പച്ചടിഉണ്ടാക്കാവുന്നതാണ്.

7.ഉള്ളി തീയല്‍ .Ulli Theeyal

ഉള്ളി തീയല്‍ .Ulli Theeyal
-----------------------

1. ചെറിയ ഉള്ളി - 250g
2. തേങ്ങാ ചിരവിയത്‌ 1/2cup
3.മഞ്ഞള്‍ പൊടി 1/4teaspoon
4. മുളക്‌ പൊടി 1 teaspoon
5. മല്ലി പൊടി 3/4 ടീസ്പൂണ്‍
6. എണ്ണ --2tablespoon
7. വാളന്‍ പുളി 1 എണ്ണം
8. കറിവേപ്പില 1 തണ്ട്‌

തയ്യാറാക്കുന്ന വിധം:

ഉള്ളി നെടുകെ രണ്ടു കഷണങ്ങളായി മുറിക്കുക.
നുറുക്കിയ ഈ ഉള്ളി നന്നായി വഴട്ടിയെടുക്കുക
തേങ്ങാ ചിരവിയത്‌ ഒരു ചീനച്ചട്ടിയില്‍ അടുപ്പത്തു വെച്ച് ചെറിയ തീയില്‍ വറുക്കുക.( തവിട്ടു നിറമാവുന്നത് വരെ വറുക്കുക.)
വറുത്ത തേങ്ങയിലേക്കു്‌ മഞ്ഞള്‍ പൊടി, മുളക്‌ പൊടി, മല്ലിപ്പൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത്‌, തവിട്ടു നിറമാവുന്നത് വരെ വറുക്കുക. തണുത്തതിനു ശേഷം നന്നായി അരച്ചെടുക്കുക.
അര ഗ്ലാസ്‌ 1/2 ഗ്ലാസ്സ്‌ വെള്ളത്തില്‍ ഈ അരപ്പും വാളന്‍പുളി കലക്കിയതും ചേര്‍ത്തു, വഴറ്റിയ ഉള്ളിയിലേയ്ക്കു ഒഴിച്ചു ‌, ആവശ്യത്തിനു ഉപ്പു ചേര്‍ത്തു, ചെറുതായി തിളച്ചതിനുശേഷം വാങ്ങി വയ്ക്കുക.മുകളില്‍ അല്പം വെളിച്ചെണ്ണയും തൂവി, കുറച്ചു കറിവേപ്പിലയും ചേര്‍ത്തു അടച്ചു വെക്കുക.

ഉള്ളി തീയല്‍ തയ്യാര്‍...

Note:ഇതേ പോലെ ഉള്ളിക്കു പകരം വേറെ പച്ചക്കറി-പാവക്ക,പഴുത്ത പപ്പായ,ചേമ്പിന്‍ തണ്ടും ഉപയോഗിച്ചുംതീയല്‍ഉണ്ടാക്കാം

8.അവിയല്‍-Aviyal


ചേരുവകള്‍:

ചേന, വെള്ളരിക്ക, പപ്പായ, പച്ചക്കായ, ഉരുളക്കിഴങ്ങ് ,സെലറി, ചേമ്പിന്റെ തണ്ട്, കാരറ്റ്, പയര്‍, ബീന്‍സ്, ചീരത്തണ്ട്, പച്ചമാങ്ങ, മുരിങ്ങാക്കായ ,പച്ചമുളക് കീറിയത് 4എണ്ണം (എന്നിവയെല്ലാം ഏകദേശം അര ഇഞ്ചു നീളത്തില്‍, കുഉടുതല്‍ കട്ടിയില്ലാതെ മുറിച്ചു കഷ്ണങ്ങളാക്കുക-.3 or4 cupകഷ്ണങ്ങള്‍

മഞ്ഞള്‍ പൊടി -1/4teaspoon
മുളക് പൊടി -1/4teaspoon
അരപ്പിനു ആവശ്യമായവ :
തൈര് -2കപ്പ്,
തേങ്ങ ചിരകിയത്- ഒരു മുറി,
വെളിച്ചെണ്ണ, -2teaspoon
കറിവേപ്പില
ഉപ്പ് -ആവശ്യത്തിനു

കഷ്ണങ്ങള്‍ വെള്ളം കുടഞ്ഞു ,മഞ്ഞള്‍പ്പൊടിയും മുളക് പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്തു ,അടച്ചു വെച്ചു ആവിയില്‍ (ചെറുതീയില്‍) വേവിക്കുക.

കഷ്ണങ്ങള്‍ വേവുന്ന സമയം കൊണ്ട് അരപ്പ് തയ്യാറാക്കാം -തേങ്ങ ചിരകിയതും ഉടച്ച തൈരും പച്ചമുളകും കറിവേപ്പിലയും കു‌ടി ചതച്ചു അരച്ചത്‌. (അരപ്പ് ഒന്ന് ചതച്ചരച്ചാല്‍ മതി കുഉടുതല്‍ അരയേണ്ട)
കഷ്ണങ്ങള്‍ വേവായാല്‍ അതിലേയ്ക്ക് അരപ്പ് ചേര്‍ക്കുക. അരപ്പ് ചേര്‍ത്ത ശേഷം നന്നായിട്ട് ഒന്നു ഇളക്കി ചേര്‍ക്കുക. (തവികൊണ്ട് കൂടുതല് ഇളക്കാതിരികുക.കാരണം കഷ്ണങ്ങള്‍ ഉടഞ്ഞു പോവുന്നതാണ്). വളരെ ചെറു തീയില്‍ ഒരു മിനിറ്റ് വേവിച്ചു അതിലേക് അല്പം വെളിച്ചെണ്ണ തൂവി , കുറച്ചു കറിവേപ്പിലയും പൊട്ടിച്ചിട്ട് അടച്ചു വെയ്ക്കുക.
അവിയല്‍ തയ്യാര്‍.

Note:കൊഴുപ്പുപ്പില്ലാത്ത പച്ച ക്കറി കളാണ് അവിയലിന് ഉചിതം (വെണ്ടയ്ക്ക,വഴുതനങ്ങ,എന്നിവ ചേര്‍ക്കാതിരികുന്നതാണ് നല്ലത്)



9.തക്കാളി കറി -tomato cury

തക്കാളി കറി-

തക്കാളി -3 or 4എണ്ണം (നല്ല പോലെ പഴുത്തത് )
സവാള -2എണ്ണം വലുത്
പച്ചമുളക് -2 എണ്ണം
ഇഞ്ചി -1/2teaspoon ചെറുതായി അരിഞ്ഞത്
കറിവേപ്പില-
വെളിച്ചെണ്ണ -1tablespoon
മഞ്ഞള്‍ പൊടി-1/4teaspoon
മുളകുപൊടി -1/2teaspoon
ജീരകം -ഒരു നുള്ള്

തയ്യാറാക്കുന്ന വിധം :

തക്കാളി ചെറുതായി അരിയുക.
പച്ചമുളക് ചെരിച്ചു രണ്ടോ മൂന്നൊ ആയി മുറിയ്ക്കുക
ചീനച്ചട്ടി അടുപ്പത്തു വെച്ച് വെളിച്ചെണ്ണ യോഴിച്ചു ചുടാ വുമ്പോള്‍ കടുകിട്ട് പൊട്ടിയ ശേഷം ഇഞ്ചി,പച്ചമുളക്,സവാളഅരിഞ്ഞതും ആവശ്യത്തിനു ഉപ്പും ചേര്‍ത്തു ഒന്ന് വഴറ്റുക, മഞ്ഞള്‍ പോടീ മുളക് പൊടിയും ചേര്‍ത്തു വീണ്ടും വഴറ്റുക ശേഷംതക്കാളി ചേര്‍ത്തു വഴറ്റുക .ആവശ്യമെങ്കി ല്‍ ഗ്ലാസ്‌ വെള്ളം ചേര്‍ത്തു വഴറ്റുക.കറിവേപ്പിലയും ചേര്‍ത്തു അടച്ചു വെക്കുക.
തക്കാളി കറി തയ്യാര്‍.

Note:തക്കാളി കറി കുറുകിയ പരുവത്തിലാണ് ഉണ്ടാക്കുക. വെള്ളം കു‌ടിയാല്‍ രുചി കുറവായിരിയ്ക്കും ..
ചപ്പാത്തിയുടെയോ ചൊറി നോപ്പമോ ഈ കറി കൂട്ടാവുന്ന താണ്‌ .

Note:മുട്ട കറി

തക്കാളി ചേര്‍ത്ത മുട്ട കറിയും ഇതേ രീതിയില്‍ ഉണ്ടാക്കാം .
മുകളില്‍ പറഞ്ഞ രീതിയില്‍ തക്കാളി കറി ഉണ്ടാക്കിയ ശേഷം അതില്‍ പുഴുങ്ങിയ മുട്ട നെടുകെ മുറിച്ചോ മുറിയ്ക്കാതെ വര്ഞ്ഞോ ചേര്‍ത്തു, ഒന്ന് കു‌ടി വഴടിയാല്‍ മതി. രുചികരമായ മുട്ടകറിയാവും .
ചപ്പാത്തിയുടെയോ ചൊറി നോപ്പമോ ഈ കറി കൂട്ടാവുന്നതാണ്‌ .


10.മുട്ട റോസ്റ്റ്‌

മുട്ട - 4
തക്കാളി - 2 വലുത്‌
സബോള - 2വലുത്‌
ഇഞ്ചി, -1/4teaspoon
വെളുത്തുള്ളി പേസ്റ്റ്‌ - 1teaspoon
മഞ്ഞള്‍പ്പൊടി -1/4teaspoon
മുളക് പൊടി -1/2teaspoon
മല്ലിപ്പൊടി - 1 teaspoon
ഗരം മസാല - 1/4teaspoon
പച്ചമുളക്‌ - 2
വെള്ളം - 1/4 ഗ്ലാസ്സ്‌
കടുക് -1/4teaspoon
വേപ്പില -
എണ്ണ - 1table spoon
ഉപ്പ്‌ - ആവശ്യത്തിനു

പാകം ചെയ്യുന്ന വിധം

ചീന ചട്ടി അടുപ്പത്തു വെച്ച് ചൂടാ വുമ്പോള്‍ എണ്ണ ഒഴിച്ച് ചൂട വുമ്പോള്‍ കടുകിട്ട് പൊട്ടിയ ശേഷം ഇഞ്ചി വെളുത്തുള്ളിഅരച്ചതുംകറിവേപ്പില,പച്ച മുളകുംചേര്‍ത്തു ഒന്ന് ചൂടാവുമ്പോള്‍, സവാളയും തക്കാളിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്തു വഴറ്റുക.ശേഷം മഞ്ഞള്‍ പൊടിയും മുളക് പൊടിയും മല്ലിപൊടിയും അല്പം ഗരം മസാലയും ചേര്‍ത്തു നന്നായി ഒന്ന് വഴറ്റുക .അതിലേയ്ക്ക് 1/4glass വെള്ളം ചേര്‍ത്തു ഒന്ന് ചൂടാ യ ശേഷം വേവിച്ചു വെച്ച മുട്ട ചേര്‍ത്തു ഒന്ന് കു‌ടി വഴറ്റുക,കറിവേപ്പിലയും ചേര്‍ത്തു അടച്ചു വെയ്ക്കുക .മുട്ട റോസ്റ്റ് തയ്യാര്‍ .
മുട്ടയില്‍ മസാല ചേര്‍ന്നു പിടികുന്നതിനായി നെടുകെ മുറിച്ചോ മുട്ട വരഞ്ഞോ ചേര്‍ക്കാവുന്നതാണ്




മാമ്പഴ പുളിശ്ശേരി..

മാമ്പഴ പുളിശ്ശേരി...
==========

ചേരുവകള്‍...

1.നല്ല പഴുത്ത മാങ്ങ 3. (വലിയ മാങ്ങയാനെങ്കില്‍ 2എണ്ണം രണ്ടോ മുഉണോ കഷ്ണങ്ങളായി മുരിചിടാം)
2.മുളകുപൊടി 1/2 teaspoon
3.മഞ്ഞള്‍ പൊടി 1/4teaspoon
4.ഉപ്പു - ആവശ്യത്തിനു

അരപ്പിനാവസ്യമായവ.:

5.തേങ്ങ ചിരകിയത് 1മുറി
6.ചെറിയ ഉള്ളി 2എണ്ണം
7.ജീരകം ഒരു നുള്ള്
8.തൈര് (മോര്) 1cupഅധികം പുളിയില്ലാത്തത്.

താളികുന്നതിനു(വരുത്തിടുന്നതിനു ആവശ്യമായവ
9.കടുക് 1/2teaspoon
10.ഉലുവ ഒരല്പം (2നുള്ള്
11.ജീരകം 1/4teaspoon
12.വറ്റല്‍മുളക് 4 എണ്ണം
13.കരിവേപില
തോലു കളഞ്ഞ മാമ്പഴം പാചകം ചെയുന്ന പാത്രത്തിലിട് ഏകദേശം മാമ്പഴതിനോപ്പം വെള്ളം ഒഴികുക(ഒന്നര ഗ്ലാസ്‌ വെള്ളം മതിയാവും)ഒപ്പം തന്നെ മുളകുപൊടി+മഞ്ഞള്‍പൊടി , ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് ചെറുതീയില്‍ അടച്ചു വെച്ചു വേവിക്കുക..വേവാന്‍ ഒരു പത്തു മിനിറ്റ് മതി.

മാമ്പഴം വേവുന്ന സമയം കൊണ്ട് തേങ്ങയും ചെറിയ ഉള്ളിയും തരിരും ചേര്‍ത്ത് നന്നായി അരക്കുക..കട്ട തൈരാനെങ്കില്‍
നല്ലത്...കുഉടുതല്‍ വെള്ളമാകാതെ നോകണം.
(മാമ്പഴം വേവികുന്നതിനു വെള്ളം ചേര്‍ക്കുന്നതിനാല്‍..അരപ്പില്‍ കുഉടുതല്‍ വെള്ളമാവാതെ ശ്രദ്ധികുക.. )
ശേഷം അരച്ച് വെച്ചിരിക്കുന്ന അരപ്പ് ചേര്‍ത്ത് ചെറു തീയില്‍ ചെറുതായി തിള വരുന്നത് വരെ നന്നായി തവികൊണ്ട്
ഇളക്കികൊണ്ടിരികണം..അല്ലെങ്കില്‍ പിരിഞ്ഞു പോകാന്‍ സാധ്യതയുണ്ട് തൈര് ചേര്‍ത്തിട്ടുള്ളതിനാല്‍..
ചെറുതായി തിളച്ച ശേഷം വാങ്ങിവെക്കുക ...ഉപ്പു നോക്കിയ ശേഷം ആവശ്യത്തിനുള്ള ഉപ്പു ചേര്‍ക്കുക
അടുപ്പത് വേറെ ഒരു ചട്ടി വെച്ച് അല്പം ഓയില്‍ (വെളിച്ചെണ്ണ) ഒഴിച്ച് ചൂടാവുമ്ബൊള് കടുകും ഉലുവയും ജീരകവും വടല്മുളകും പൊട്ടിച്ചിട്ട് (താളിച്ച്‌) കറിയിലേക് ഒഴികുക...കുറച്ചു കറിവേപ്പിലയും ചേര്‍ത്തു അടച്ചു വെക്കുക..
മാമ്പഴ പുളിശ്ശേരി തയ്യാര്‍..............